ബാരിക്കേഡ് ഇല്ല, പകരം കയർ കെട്ടി- അപകട മുന്നറിയിപ്പ് ബോർഡും പുനഃസ്ഥാപിച്ചു – ഇടിഞ്ഞ കുട്ടൻകുളം മതിൽ പരിസരത്ത് അപകട സാധ്യത തുടരുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കുട്ടംകുളത്തിന്‍റെ മതിലിടിഞ്ഞ ഭാഗത്തൂടെയുള്ള യാത്ര ഇപ്പോഴും അപകട സാധ്യത ക്ഷണിച്ചു വരുത്തുന്നു. കുട്ടൻകുളം മതിൽ പുനർനിർമാണം വൈകുന്നതായും ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുക്കൾ എടുത്തു മാറ്റിയത് ഈ വഴിയുള്ള യാത്രകൾക്ക് അപകട സാധ്യത ഉണ്ടാക്കുന്നതായും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഇതേതുടർന്ന് ദേവസ്വം മതിലിടിഞ്ഞ ഭാഗത്ത് റോഡിനോട് ചേർന്ന് കയറിൽ ചുവന്ന റിബൺ കെട്ടുകയും, കുളത്തിന്‍റെ മതിൽ തകർന്നതിനാൽ റോഡ് അപകടകാവസ്ഥയിലാണെന്നും യാത്രക്കാർ ജാഗ്രത പാലിക്കുക എന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ മുന്നറിയിപ്പ് ബോർഡ് ചൊവ്വാഴ്ച സ്ഥാപിക്കുകയും ചെയ്തു.

കയർ കെട്ടിയതുകൊണ്ട് അപകടാവസ്ഥ കുറയുന്നില്ല, പകരം ആദ്യമുണ്ടായിരുന്ന പോലെ ബലമുള്ള ബാരിക്കേടുകൾ സ്ഥാപിച്ച് ഇടിഞ്ഞ ഭാഗങ്ങൾ മറക്കുകയാണെങ്കിൽ കുറച്ചുകൂടെ സുരക്ഷിതമായ അവസ്ഥ ഉണ്ടാകുമായിരുന്നു.

രാത്രികാലത്ത് ഈ മേഖലയിൽ വാഹനങ്ങളുടെ വെളിച്ചം അല്ലാതെ മറ്റു വെളിച്ചമില്ല, കൂടാതെ കുളത്തിന് അരികിലൂടെയുള്ള റോഡിനും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.

READ RELATED NEWS …

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top