മോഷണക്കേസ് പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : നിരവധി മോഷണക്കേസിൽ പ്രതിയായ കാളപ്പൻ എന്ന വിളിപേരുള്ള കാളിമുത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു. 2009 ൽ ഐക്കരക്കുന്നിലെ പൂട്ടിയിട്ട വീട്ടിൽ നിന്നും ജനലും വാതിലും പൊളിച്ച് ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടക്കുകയായിരുന്നു.പെരുമ്പാവൂരിലെ തിരുനെൽവേലിയിൽ ഒളിച്ച് താമസിക്കുന്നതിനിടയാണ് അറസ്റ്റ്. അന്വേഷണ സംഘത്തിൽ എസ് ഐ സുശാന്ത്, സി പി ഒ മാരായ അനൂപ് ലാലൻ, സുനിൽ കുമാർ ടി.എസ്, പ്രസീത കെ.പി എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

Leave a comment

Leave a Reply

Top