ടിക്കറ്റിനായുള്ള ക്യൂവിന് തീവണ്ടിയെക്കാൾ നീളം, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ രണ്ടാം കൗണ്ടർ പ്രവർത്തിപ്പിക്കണമെന്നാവശ്യം ശക്തം

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റിനും സാധാരണ യാത്ര ടിക്കറ്റ് ലഭിക്കുവാനും വലിയ ക്യൂ നിൽക്കേണ്ട അവസ്ഥ.

റെയിൽവേ സ്റ്റേഷനിൽ ഏറെ തിരക്കുള്ള രാവിലെ ടിക്കറ്റിനുള്ള രണ്ടാമത്തെ കൗണ്ടറും തുറന്നു പ്രവർത്തിക്കണം എന്നുള്ള യാത്രക്കാരുടെ ആവശ്യം അധികൃതർ ഇതുവരെ നടപ്പാക്കിയിട്ടില്ല.

രാവിലെ ഇരു ഭാഗത്തേക്കും വലിയ തിരക്കാണ് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്നത്. ക്യൂ പലപ്പോഴും ടിക്കറ്റ് കൗണ്ടർ സ്ഥിതിചെയ്യുന്നിടത്തു നിന്നും കെട്ടിടത്തിന് പുറത്തേക്ക് നീളാറുണ്ട്. ഇവിടെയാണെങ്കിൽ പക്ഷികളുടെ ശല്യവും ഏറെയാണ്.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റുകൾ ഇപ്പോഴും ഏജന്റ്മാരുടെ നിയന്ത്രണത്തിൽ ആണെന്നുള്ള പരാതിക്ക് ഇതുവരെ പരിഹാരം ആയിട്ടില്ല.

തിരക്ക് കുറയ്ക്കാൻ രാവിലെ രണ്ട് കൗണ്ടറുകൾ പ്രവർത്തിക്കണമെന്ന് ആവശ്യം ഉടൻ നടപ്പാക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജു ജോസഫ്, ഭാരവാഹികളായ ബിജു പനംകൂടൻ, സുഭാഷ് പി.സി ജോഷ്വാ ജോസ് എന്നിവർ സംസാരിച്ചു.

Leave a comment

Top