ഒത്തൊരുമയുടെ ഓണം വരവേൽക്കാൻ പേഷ്ക്കാർ റോഡിലെ ഐശ്വര്യ വനിത സ്വയം സഹായ സംഘ കൂട്ടായ്മ

ഇരിങ്ങാലക്കുട : കോവിഡിന്‍റെ ഇടവേളയ്ക്കുശേഷം ഓണത്തെ ഹൃദ്യമായി വരവേൽക്കാൻ പേഷ്ക്കാർ റോഡിലെ ഐശ്വര്യ വനിതാ സ്വയം സഹായ സംഘത്തിന്‍റെ കൂട്ടായിമയിൽ ഒരുക്കുന്നത് എല്ലാ വീടുകളിലേക്കും ആവശ്യമായ ഓണവിഭവങ്ങൾ. 12 വീടുകളിലെ 20 പേർ ചേർന്നതാണ് സ്ത്രീകളുടെ ഈ സംഘം. ഇവരുടെ നേതൃത്വത്തില്‍ ഓണം ഉല്പന്നങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

പ്രസിഡണ്ട് സുലോചന ഭരതൻ , സെക്രട്ടറി സാവിത്രി ലക്ഷ്മണൻ , ട്രഷറർ വിജയലക്ഷ്മി ശങ്കരൻ കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ജയ മുകുന്ദൻ ,അംബിക കൃഷ്ണൻ കുട്ടി, പുഷ്പ ഗണേഷ് . ചന്ദ്രിക രാജു , ശാന്ത വേണുഗോപാൽ, രമ മുരളീധരൻ ,ഗീതവിജയൻ , ലക്ഷ്മി ബാല സൂര്യൻ, കോമൾ ഡി.പിള്ള തുടങ്ങി 12 വീടുകളിലേയ്ക്കും ആവശ്യമായ കായുപ്പേരി, ശക്കരയുപ്പേരി, പുളിയിഞ്ചി , നാരങ്ങാക്കറി തുടങ്ങിയ ഓണവിഭവങ്ങളെല്ലാം സംഘാംഗങ്ങൾ ഒരുമിച്ചിരുന്നാണ് ഉണ്ടാക്കുക പതിവ്. സംഘാംഗമായ രമയുടെ ഉടമസ്ഥതയിലുള്ള വസന്തം ക്യാറ്ററിംഗിലെ പാത്രങ്ങളും മറ്റും സംഘത്തിന് തുണയാകാറുമുണ്ട്.

Leave a comment

Top