ഉത്രാടപ്പാച്ചിലിൽ സജീവമായി നാടും നഗരവും

ഇരിങ്ങാലക്കുട : മഹാമാരിയുടെ വരവിന് ശേഷമുള്ള രണ്ടു വർഷത്തെ കാത്തിരിപ്പ് ഓണം ആഘോഷിക്കാൻ അരുങ്ങി ഇറങ്ങിയവരെ കൊണ്ട് നാടും നഗരവും സജീവമായി. ഇന്ന് ഉത്രാടപ്പാച്ചിലിൽ ഇരിങ്ങാലക്കുട നഗരത്തിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

ഇടക്കിടെ പെയ്ത മഴ പക്ഷെ കച്ചവടത്തെ ബാധിച്ചില്ല. പതിവില്നിന്നും വിപിരീതമായി എങ്ങും തെരുവ് കച്ചവടക്കാരുടെ ബാഹുല്യം ഇത്തവണ ഇരിങ്ങാലക്കുട അനുഭവിച്ചറിഞ്ഞു.

പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ തുണിക്കടകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഓണത്തിന്റെ പ്രതീകമായ തൃക്കാക്കരയപ്പനും. തുമ്പ പൂവിനും, വിവിധ വർണങ്ങളിലുള്ള പ്ലാസ്റ്റിക് പൂവുകൾക്കും ആളുകൾ ഏറെയാണ് വാങ്ങിക്കുവാൻ എത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

തൃക്കാക്കരയപ്പന് ഒരു സെറ്റിന് 200 രൂപയും തുമ്പപ്പൂവിന് 50 രൂപയും പ്ലാസ്റ്റിക് പൂവുകൾക്ക് ഒന്നിന് 10 രൂപയും എന്ന നിരക്കിലാണ് കച്ചവടം നടത്തുന്നത്. പൂക്കളത്തിന് ആവശ്യമായ പൂവിന്റെ വില ഒരു കിറ്റിന് 100 രൂപ ആണ്.

ഓണത്തിന്റെ വിഭവങ്ങളിൽ മാറ്റിനിർത്താൻ കഴിയാത്ത ഒന്നാണ് കായ വറുത്തതും ശർക്കര ഉപ്പേരിയും ഇവ രണ്ടിനും കിലോക്ക് 400 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്.

Leave a comment

Top