വയോജന ക്ലബ്ബിന്‍റെ ഓണാഘോഷം

മാടായിക്കോണം : ഇരിങ്ങാലക്കുട നഗരസഭ 8-ാം വാർഡ് മാടായികോണം 41-ാം നമ്പർ അങ്കണവാടിയിൽ വായോമിത്രം ക്ലബ്ബിന്‍റെ ഓണാഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലറും നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സനുമായ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം നിർവഹിച്ചു.

വയോജനങ്ങളുടെ വിവിധ മത്സരങ്ങളും, അമ്മമാരും, കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. പാലിയേറ്റിവ് കെയർ നഴ്‌സ് ജോളി, പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നജി ചന്ദ്രൻ, നഴ്സ് രാധ എന്നിവരെ ആദരിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഓണസദ്യക്കു ശേഷം പൊറത്തിശ്ശേരിയിലെ ആശ വർക്കർമാരുടെ ഒണക്കളിയും ഉണ്ടായിരുന്നു.

Leave a comment

Top