വിവിധ കലാപരിപാടികളോടെ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ൽ ഓണവിരുന്ന് 2022 ആഘോഷിച്ചു

പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ൽ ഓണവിരുന്ന് 2022 വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്‌ഘാടനം നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിഷ ജോബി മുഖ്യ അഥിതിയായിരുന്നു. വാർഡ് കൗൺസിലർ സി സി ഷിബിൻ അധ്യക്ഷത വഹിച്ചു.

വാർഡിലെ കുടുംബശ്രീ പ്രവർത്തകർ, അംഗനവടി വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വയോജന ക്ലബ്‌ അംഗങ്ങൾ, നക്ഷത്ര റെസിഡൻസ് അസോസിയേഷൻ, കൗമാര ക്ലബ്ബിലെ കുട്ടികൾ എന്നിവരുടെ പങ്കാളിത്തോടെ പൂക്കള മത്സരം നടന്നു.

തുടർന്നു കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നാലു ടീമുകളായി വടം വലിമത്സരം നടന്നു, കവിതാലാപനം, സിനിമ ഗാനങ്ങൾ, തിരുവാതിര കളി, ഗ്രൂപ്പ്‌ ഡാൻസ്, തുടങ്ങിയ കലാപരിപാടികളും ഇണ്ടായിരുന്നു.

വടവലി മൽസരത്തിലെ വിജയികൾക്ക് ചെർപേഴ്സൺ സോണിയാ ഗിരി പഴകുലയും, പൂക്കള മത്സരത്തിലെ ഒന്നും രണ്ടും വിജയികളായ നക്ഷത്ര റെസിഡന്സിനും, തൊഴിലുറപ്പ് ടീമിനും ക്യാഷ് അവാർഡും നൽകി. തുടർന്ന് കോവിഡ് വോളന്റിയര്മാരായ സജി വി. എസ്, സച്ചു. ടി. എസ്, അഭിജിത്തു എം. എ, വിനീഷ് എ. വി, ആശവർക്കർ ഷിജി അനിലൻ, അംഗനവാടി വർക്കർമാർ ശോഭന, ഹെല്പ്പർ റോസിലി എന്നിവർക്ക് ഓണപുടവയും നൽകി.

വാർഡിലെ 20 തൊഴിലുപ്പ് തൊഴിലാളികൾക്ക് അരിയും പഞ്ചസാര പരിപ്പ് തുടങ്ങിയ 12 ഇനം പലചരക്കും പച്ചക്കറി കിറ്റും നൽകി, തുടർന്ന് 18 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി അവർ സ്വയം വീടുകളിൽ പാചകം ചെയ്ത 14 തരം കറികളും പപ്പടം പഴം പായസം ഉപ്പേരി അടക്കം വിഭവ സമൃതമായ 200 ആളുകക്കുള്ള സദ്യയുo ഉണ്ടായിരുന്നു.

മുൻ ചെയർപേഴ്സൺ ബെൻസി ഡേവിഡ്, മുൻ കൗൺസിലർ വത്സല ശശി, സി.ഡി.എസ് അംഗം സുനിത പ്രദീപ്‌, നക്ഷത്ര റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ജയചന്ദ്രൻ മാഷ്, മഹാത്മാ സ്കൂൾ പ്രധാന അധ്യാപിക ലിനി ടീച്ചർ, തൊഴിലുറപ്പ് മാറ്റ് ബീന കാടശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബേബി മണപ്പെട്ടി, ലിജി സുനിൽ, ഷീജ ശശി, ഗീത ഗോപാലകൃഷ്ണൻ, ഹരിത രൂപേഷ് എന്നിവർ നേതൃത്വം നൽകി. സജി. വി. എസ് സ്വാഗതവും അംഗനവടി ടീച്ചർ നന്ദിയും പറഞ്ഞു..

Leave a comment

Top