പൂമംഗലം കൃഷി ഭവന്‍റെ അനാസ്ഥക്കെതിരെ ബി.ജെ.പി പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധിച്ചു

എടക്കുളം : പൂമംഗലം പഞ്ചായത്തിൽ കൃഷി തുടങ്ങുന്ന സമയത്ത് കാർഷികാവശ്യത്തിന് കർഷകർ എത്തുമ്പോൾ കൃഷിഭവൻ 4 ദിവസം പൂർണമായും അടച്ചിട്ടുകൊണ്ട് ഉദ്യോഗസ്ഥർ പഞ്ചായത്തിൽ തന്നെ മറ്റൊരിടത്തു കൃഷി ഭവന്‍റെ ഓണചന്ത നടത്തുകയാണെന്നും കർഷകർക്ക് ആവശ്യസേവനങ്ങൾ നൽകാതെയുള്ള ഇത്തരം പ്രവൃത്തിക്കെതിരെ പൂമംഗലം പഞ്ചായത്ത്‌ കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു.

പ്രതിഷേധ യോഗം പൂമംഗലം ബിജെപി പ്രസിഡണ്ട്‌ മീന അനിൽ ബാബു ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി കർഷക മോർച്ച ജില്ലാ ട്രഷറർ അഭിലാഷ് കണ്ടാരംതറ മുഖ്യഭാഷണം നടത്തി.

മണ്ഡലം ഭാരവാഹികളായ സുബിത ജയകൃഷ്ണൻ, അജയകുമാർ, ഉണ്ണി പൂമംഗലം, ബാലൻ കളപുരക്കൽ, പഞ്ചായത്ത്‌ ഭാരവാഹികളായ ബിജോയ്‌ കുന്നുമ്മൽ, സൈജു അരയംപറമ്പിൽ, പ്രകാശൻ കോബരുപറമ്പിൽ, ഉണ്ണികൃഷ്ണൻ നാര്യാട്ടിൽ തുടങ്ങിയവരും സംസാരിച്ചു. ബിജെപി പാർലിമെന്ററി പാർട്ടി നേതാവ് സുനിൽകുമാർ പട്ടിലപ്പുറം നന്ദി രേഖപ്പെടുത്തി.

Leave a comment

Top