കോവിഡാനന്തരം കേരളത്തിലെ ഏറ്റവും മികച്ച ഓണാഘോഷത്തിന് വർണ്ണക്കുട വേദിയൊരുക്കി : മന്ത്രി എം.ബി. രാജേഷ്

ഇരിങ്ങാലക്കുട : കോവിഡാനന്തരം കേരളത്തിലെ ഏറ്റവും മികച്ച ഓണാഘോഷത്തിന് ഇരിങ്ങാലക്കുടയിലെ വർണ്ണക്കുട വേദിയൊരുക്കിയെന്ന് തദ്ദേശസ്വയം ഭരണ.എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണകുടയുടെ സമാപനദിന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അദ്ദേഹത്തിന്റെ മന്ത്രിപദം ഏറ്റെടുത്തതിന് ശേഷം ആദ്യമായി പങ്കെടുത്ത പൊതുസമ്മേളമായിരുന്നു വർണ്ണക്കുട. ഇരിങ്ങാലക്കുട എംഎൽ.യും ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി മന്ത്രി ഡോ. ആർ. ബിന്ദു അദ്ദേഹത്തിന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം നൽകി.

Leave a comment

Top