കാത്തിരിപ്പിന് വിരാമം – ചേലൂർ അരിപ്പാലം റോഡിൽ എസ്.എൻ.ജി.എസ്.എസ് യൂ.പി സ്കൂളിന് സമീപം പണി പൂർത്തീകരിച്ച ബസ് കാത്തിരിപ്പ്കേന്ദ്രം ഉത്രാടനാളിൽ നാട്ടുകാർക്കായി സമർപ്പിച്ചു

എടക്കുളം : നാട്ടുകാരുടെയും വിദ്യാർത്ഥികളുടെ ചിരകാല അഭിലാഷമായിരുന്ന ചേലൂർ അരിപ്പാലം റോഡിൽ എസ്.എൻ ജി.എസ്.എസ് യൂ.പി സ്കൂളിന് സമീപം പണി പൂർത്തീകരിച്ച ബസ് ഷെൽട്ടർ ഉത്രാടനാളിൽ നാട്ടുകാർക്കായി സമർപ്പിച്ചു.

പൂമംഗലം ഗ്രാമപഞ്ചായത് പ്രസിഡണ്ട് കെ. എസ്. തമ്പി ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത സുരേഷ് ചടങ്ങിൽ സന്നിഹിതയായിരുന്നു.

പൂമംഗലം ഗ്രാമ പഞ്ചായത്തിന്‍റെ സഹകരണത്തോടെ, പൊതുകാര്യ പ്രസക്തനും മുൻ പ്രധാന അധ്യാപകനുമായിരുന്ന അന്തരിച്ച പീടികപ്പറമ്പിൽ രാമൻ മേനോൻടെയും പത്നി അന്തരിച്ച പുത്തൻവീട്ടിൽ കമലമ്മയുടെയും സ്മരണാർത്ഥം അവരുടെ കുടുംബാംഗങ്ങൾ നിർമ്മിച്ച് നൽകിയതാണ് ഈ ബസ് ഷെൽട്ടർ.

Leave a comment

Top