“ഓമനിക്കാനോരോണം “എന്ന ഓണാക്കൂട്ടായ്മ

ഇരിങ്ങാലക്കുട : മഹാമാരിയെ അതിജീവിച്ചു ഏവരും ഒത്തൊരുമിച്ചു ഒരു ഓണക്കാലം ആഘോഷിക്കുബോൾ കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിൽ വേർതിരിച്ചു നിർത്തിയ അടിസ്ഥാന വർഗ തൊഴിലാളികളെയും കായിക തൊഴിലുകളിൽ ഏർപ്പെടുന്ന വിഭാഗങ്ങൾ സമൂഹനിർമ്മിതിയ്ക്ക് നൽകുന്ന സേവനം മുൻനിർത്തി കായികാധ്വാനത്തിന്റെ മഹത്വവും അംഗീകരിക്കപ്പെടേണ്ടതാണ് എന്ന് സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

നാഷണൽ സർവീസ് സ്കീം ഉന്നതവിദ്യാഭ്യാസ കോളിജിയേറ്റ് ഹയർ സെക്കന്ററി മേഖലയും സംയുക്തമായി ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ സംഘടിപ്പിച്ച “ഓമനിക്കാനോരോണം “എന്ന ഓണാക്കൂട്ടായ്മയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങിൽ സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ അൻസാർ എൻ അധ്യക്ഷത വഹിച്ചു. തുടർന്നു മന്ത്രി ആർ ബിന്ദു മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ സേന അംഗങ്ങൾ, സെക്യൂരിറ്റി തൊഴിലാളികൾ എന്നിവർക്കു ഓണക്കോടി വിതരണം ചെയ്തു.

പി എ സി ഇരിങ്ങാലക്കുട ക്ലസ്റ്റർ ശ്രീജിത് ഓ എസ് ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ജിൻസി എസ് ആർ , സെന്റ് ജോസഫ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി അമൃത, ഹയർ സെക്കന്ററി പി എ സി ശ്രീ തോമസ്, ശ്രീമതി ഹാസിത ദിവാകരൻ, ശ്രീമതി രേഖ ഇ ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കാലിക്കറ്റ്‌ സർവകലാശാല തൃശൂർ ജില്ലാ എൻ എസ് എസ് കോർഡിനേറ്റർ ഡോ ബിനു ടി വി സ്വാഗതവും ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ പ്രതീഷ് എം വി നന്ദിയും പറഞ്ഞു.

Leave a comment

Top