ബി.ആർ.സി യുടെയും ഓട്ടിസം പാർക്കിലെയും ഓണാഘോഷ പരിപാടികൾ

ഇരിങ്ങാലക്കുട : സമഗ്രശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെയും ഓട്ടിസം പാർക്കിലെയും ഓണാഘോഷ പരിപാടികൾ ബി.ആർ.സി ഹാളിൽ സംഘടിപ്പിച്ചു. ശാരീരിക പരിമിതികളെ അതിജീവിച്ച് ജീവിത വിജയം നേടിയ പണ്ഡു സിന്ധുവും കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ച ബൈജു സി.എസ് എന്നിവർ ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു.

ഡയറ്റ് ഫാക്കൾട്ടി സനോജ് എം.ആർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.പി.സി സിന്ധു വി.ബി സ്വാഗതം ആശംസിച്ചു. ഡി.പി.ഓ ബ്രിജി കെ.ബി, എ.ഇ.ഓ നിഷ എം.സി, വെള്ളങ്ങല്ലൂർ ബി.പി.സി ഗോഡ്വിൻ റോഡ്രിഗസ്, ക്രൈസ്റ്റ് കോളേജ് അധ്യാപകരായ സീന, വിനീത എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഓണ രചനകൾ ഉൾപെടുത്തിയ ഓണാനിലാവ് ഡിജിറ്റൽ മാഗസിൻ ഡി.പി.ഓ ബ്രിജി കെ ബി പ്രകാശനം ചെയ്തു. എല്ലാ വിദ്യാർഥികൾക്കും ഓണാക്കോടിയും ഓണകിറ്റും വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ബി.ആർ.സി ജീവനക്കാരുടെയും ഓണപൂക്കളം, ഓണപാട്ടുകൾ, വടംവലി മത്സരം വിവിധ ഒണക്കളികൾ എന്നിവ അരങ്ങേറി. ഇരിങ്ങാലക്കുട ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ അവതരിപ്പിച്ച കോൽകളി ഓണപരിപാടിയിലെ മുഖ്യ ആകർഷണമായിരുന്നു.

Leave a comment

Top