ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടങ്ങൾ: ഇരിങ്ങാലക്കുടയിൽ മഴ ശക്തം

മാപ്രാണം : കനത്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് മാപ്രാണത്ത് വീടിനും, വീട്ടുപകരണങ്ങൾക്കും നാശം നേരിട്ടു. മാപ്രാണം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന പാങ്ങാട്ടിൽ ജയപ്രസാദിന്റെ വീടിനാണ് കൂടുതൽ ദുരവസ്ഥ ഉണ്ടായത്.

ഇടിവെട്ടും,മഴയും തകൃതിയായിരുന്നപ്പോൾ വീടിനകത്ത് ഭാര്യ സിന്ധുവും,മകനുമൊന്നിച്ച് ഇരിക്കെ പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദവും, എന്തൊക്കെയോ തകർന്നു വീഴുന്ന ശബ്ദവും ഉണ്ടായതായും തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് ജയപ്രസാദ് പറഞ്ഞു. മഴകുറഞ്ഞത്തോടെ മുറിയിൽനിന്നും ഇറങ്ങിനോക്കിയപ്പോഴാണ് നാശനഷ്ടങ്ങൾ താൻ അറിയുന്നതും ജയപ്രസാദ് പറഞ്ഞു.

കോൺക്രീറ്റ് മേൽക്കൂരയുള്ള വീടിന്റെ സ്വീകരണമുറിയിലെ ടൈലുകൾ ഇളകിത്തെറിച്ചു തറയിൽ വലിയ ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്. പല ഭിത്തികളിലും വിള്ളൽ വീഴുകയും മൂന്ന് ജനൽപാളികൾ തകരുകയും ചെയ്തിട്ടുണ്ട്. വീട്ടുമുറ്റത്ത് നിന്നിരുന്ന വലിയ ഈട്ടിമരത്തിന്റെ കടയ്ക്കൽ ഒരു വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇടിമിന്നലിനെ തുടർന്ന് സമീപത്തെ വൃക്ഷങ്ങളുടെ ഇലകൾ കത്തികരിഞ്ഞ അവസഥയിലാണ്. പ്രദേശത്തെ പല വീടുകളിലും ടി.വി,ഫ്രിഡ്ജ്,ഇൻവെർട്ടർ,ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ ഇടിമിന്നലിൽ നശിച്ചതായി അയൽവാസികൾ പറഞ്ഞു.

Leave a comment

Top