സാൻജോ ക്രാഫ്റ്റ്: ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്

ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്) ഇരിങ്ങാലക്കുടയിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്തിൽ ഭിന്നശേഷിക്കുട്ടികളുടെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി തുടക്കം കുറിച്ച സാൻജോ ക്രാഫ്റ്റ് പദ്ധതി യുടെ രണ്ടാഘട്ട ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. സി. എലൈസ നിർവഹിച്ചു.ഭിന്നശേഷിയുള്ള കുട്ടികൾക്ക് കരകൗശലവസ്തുക്കൾ നിർമിക്കുന്നന്നതിനുള്ള പരിശീലനവും നിർമിക്കുന്ന വസ്തുക്കളുടെ വില്പനയും എന്ന ലക്ഷ്യത്തോടെയാണ് സാൻജോ ക്രാഫ്റ്റ് തുടക്കം കുറിച്ചത്.

സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ് മേധാവി ഡോ. സി. ജെസ്സിൻ ആശംസകൾ നേർന്നു.
കരകൗശല വസ്തുക്കളുടെ കണ്ണജിപ്പിക്കുന്ന പ്രദർശനതിലൂടെ ഭിന്നശേഷികാരുടെ കഴിവുകളെ പുറംലോകത്തേക്കു വെളിപ്പെടുത്താൻ സാൻജോ ക്രാഫ്റ്റ് പദ്ധതിക്കു സാധിച്ചു.
ഭിന്നശേഷിക്കാർക്കു ഒരു കൈത്താങ്ങ് എന്ന ആശയുമായി നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും വിജയകരമായി നടത്തി.

Leave a comment

Top