വർണ്ണക്കുടയിൽ ബുധനാഴ്ച്ചയിലെ പരിപാടികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുടയിൽ ആഗസ്റ് 31 ബുധനാഴ്ച അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദിയിൽ രാവിലെ 9:30 മുതൽ കുടുംബശ്രീ കലോത്സവം നടക്കും.

ഉച്ചതിരിത്ത് 4.30 മുതൽ ഫോക്ക് ഫെസ്റ്റിൽ കാളകളി ഉണ്ടായിരിക്കും.

വൈകീട്ട് 6 ന് ക്ലാസ്സിക്കൽ ഫെസ്റ്റിൽ മ്യൂസിക്കൽ ഷെയ്ഡ്സ് ഓഫ് സവേരി

7.20 ന് – ഭരതനാട്യം – അപർണ്ണ രാമചന്ദ്രൻ
8 ന്- നൃത്തനൃത്യങ്ങൾ , ഭരത് വിദ്വത് മണ്ഡൽ
9 ന്- കൂച്ചിപ്പുടി എന്നിവയും നടക്കും.

സാഹിത്യസദസ്സിൽ വൈകീട്ട് 5ന് വൈലോപ്പിള്ളി വേദിയിൽ ചലചിത്രഗാനാലാപനം വയലാർ, ഒഎൻവി, പി.ഭാസ്കരൻ എന്നിവരുടെ രചനകളുടെ ആലാപനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പ്രദീപ് സോമസുന്ദരം ഉദ്ഘാടനം ചെയ്യും

Leave a comment

Top