

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കലോത്സവം സ്കൂളിലെ കെ. ജി വിഭാഗത്തിലെ, ഏഴു ഭാഷകളിലായി 31 ഗാനങ്ങൾ പാടി ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയ കൊച്ചു മിടുക്കി ഭാവയാമി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എൻ ഗോപകുമാർ ആമുഖപ്രഭാഷണവും നടത്തി. എസ്.എൻ.പി. എസ് മാനേജർ എം. എസ് വിശ്വനാഥൻ, ആർട്ട്സ് ക്ലബ് സെക്രട്ടറി ദേവിക സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി വിദ്യാർത്ഥികളുടെ വിവിധ ഇനത്തിലുള്ള കലാപരിപാടികൾ അരങ്ങേറുന്നതാണ്. ചടങ്ങിൽ എസ്.എം.സി ചെയർമാൻ പി.എസ് സുരേന്ദ്രൻ സ്വാഗതവും, കലോത്സവത്തിന്റെ കൺവീനർ ആശ മോഹൻ നന്ദി പറഞ്ഞു.
Leave a comment