പതിവ് തെറ്റാതെ കൂടൽമാണിക്യം ക്ഷേത്രനടയിൽ പൂക്കളമൊരുക്കി സായാഹ്ന കൂട്ടായ്മ്മ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രനടയിൽ പതിവായി ഒത്തുകൂടാറുള്ള സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദശാബ്ദങ്ങളായി ഓണകാലത്ത് ഇട്ടുപോരുന്ന പൂക്കളം ഈ വർഷവും ഒരുക്കി. കൂടൽമാണിക്യ സ്വാമിയുടെ ഭക്തരായ ഒരു കൂട്ടം ചെറുപ്പക്കാരും കുട്ടികളും ഒരുക്കിയ പൂക്കളം പതിവുപോലെ അത്തം നാൾ മുതൽ ആരംഭിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ സായാഹ്ന കൂട്ടായ്മ ഒരുക്കുന്ന പൂക്കളം കാണാൻ ഏറെ പേർ എത്താറുണ്ട്. ഇപ്പോൾ പൂക്കളമൊരുക്കിയത് സായാഹ്ന കൂട്ടായ്മ്മയുടെ നാലാം തലമുറയാണെന്ന പ്രതേകത കൂടിയുണ്ട്.

Leave a comment

Top