ബാലൻ അമ്പാടത്തിന് ഇരിങ്ങാലക്കുട പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

അവിട്ടത്തൂർ : സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ബാലൻ അമ്പാടത്തിന് ഇരിങ്ങാലക്കുട പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അവിട്ടത്തൂർ ശ്രീരുദ്രം ഹാളിൽ നടന്ന ചടങ്ങ് എംപി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു.

ശിവഗിരി മഠം സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, പൗരസമിതി കൺവീനർ സന്തോഷ് ചെറാക്കുളം, അഡ്വ: തോമസ് ഉണ്ണിയാടൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് 16 വാർഡ് മെമ്പർ ജെൻസി. ഇരിങ്ങാലക്കുട സിറ്റിസൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സജീവൻ മാസ്റ്റർ. കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടിവി ചാർലി. ബിജെപി ആളൂർ മണ്ഡലം പ്രസിഡന്റ് സുബീഷ്. ശാന്തിനികേതൻ പബ്ലിക് സ്കൂൾ പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു. വിവേകാനന്ദ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് കൊടകര സെക്രട്ടറി ടി സി സേതുമാധവൻ. നടവരമ്പ് പൂർവ്വവിദ്യാർത്ഥി അധ്യാപക സംഘടനാ സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ. അവിട്ടത്തൂർ ശിവക്ഷേത്രം പ്രസിഡന്റ് ദിനേശ് വാരിയർ. അവിട്ടത്തൂർ പള്ളി വികാരി ഫാ. ഡേവീസ് അമ്പൂക്കൻ. എം.പി.പി.ബി.പി സമാജം തുമ്പൂർ പ്രസിഡന്റ് എം.സി പ്രസന്നൻ, സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എൻ സി അശോകൻ, പ്രോഗ്രാം ഡയറക്ടർ ഷാജു പൊറ്റക്കൽ, പ്രോഗ്രാം കോഡിനേറ്റർ സിസി സുരേഷ് ബാബു, തുടങ്ങിയവർ സംസാരിച്ചു. ബാലൻ അമ്പാടത്ത് മറുപടി പറഞ്ഞു.

Leave a comment

Top