
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുയിൽ നടക്കുന്ന കലാകായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുട മഹോത്സവത്തിന്റെ അനുബന്ധ പരിപാടിയായി വേൾഡ് ഫോട്ടോഗ്രഫി ദിനം ആചരിച്ചു.
സംസ്ഥാന സർക്കാരിന്റെ മികച്ച വന്യ ജീവി ഫോട്ടോഗ്രാഫർ പുരസ്ക്കാരം കരസ്ഥമാക്കിയ ഷാജി മതിലകത്തിന്റെ ‘ആനത്താര’ എന്ന ഫോട്ടോ പ്രദർശനമാണ് ക്രൈസ്റ്റ് എൻജിനിയറിംഗ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.
വനത്തിനുള്ളിൽ രണ്ട് ദിവസം പ്രായായ ആനക്കുട്ടി ചരിഞ്ഞതും അതിന്റെ അമ്മയും കൂട്ടത്തിലുള്ള മറ്റ് കാട്ടാനകളും ആ ദുഃഖത്തിൽ പങ്കുചേരുന്നതുമായ ഹൃദയഭേദകമായ ദൃശ്യങ്ങൾ ഷാജി മതിലകം നിറകണ്ണുകളോടെ പകർത്തിയതാണ് ആനത്താര എന്ന പേരിൽ വിവിധ ചിത്രങ്ങളായി പ്രദർശനത്തിന് സംഘടിപ്പിച്ചത്.
ഉന്നത വിദ്യാഭ്യാസ മന്തി ഡോ. ആർ. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ്. ജെ.ചിറ്റിലപിള്ളി, സീമ പ്രേംരാജ് തുടങ്ങിയ പ്രമുഖരും ഒട്ടേറെ വിദ്യാർത്ഥികളും പൊതുജനങ്ങളും പ്രദർശനസ്റ്റാൾ സന്ദർശിക്കുകയുണ്ടായി. കൺവീനർ ഷെറിൻ അഹമ്മദും കോർഡിനേറ്റർ സിബിൻ.ടി.ജി യും പരിപാടിക്ക് നേതൃത്വം നൽകി.
