വേൾഡ് ഫോട്ടോഗ്രാഫി ഡേയായ ആഗസ്റ്റ് 19ന് കേരളത്തിലെ പ്രമുഖ യൂട്യൂബ് വ്ളോഗർമാർ ഇരിങ്ങാലക്കുടയിൽ ‘വർണ്ണക്കുടയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്ളോഗേഴ്‌സ് മീറ്റിൽ ഒത്തുകൂടുന്നു

ഇരിങ്ങാലക്കുട : കാലത്തിന്‍റെ വൈവിധ്യങ്ങളായ ജീവിതക്രമമനുസരിച്ച് മാറുന്ന പ്രേക്ഷകാഭിരുചികള്‍ മനസ്സിലാക്കി വീഡിയോകള്‍ നിര്‍മ്മിക്കുകയും, അവയെ ജനകീയമാക്കാനുള്ള എല്ലാ വിധ പദ്ധതികളും ആവിഷ്കരിച്ച് സമൂഹത്തെ കര്‍ത്തവ്യനിരതരാക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട വ്ളോഗേഴ്സ് ഇരിങ്ങാലക്കുടയിലാദ്യമായി ഒത്തുകൂടുന്നു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ കലാ-കായിക-കാർഷിക-സാഹിത്യ മഹോത്സവമായ ‘വർണ്ണക്കുട’ യുടെ ഭാഗമായാണ് കേരളത്തിലെ പ്രധാനപ്പെട്ട യൂട്യൂബ് വ്ളോഗേഴ്സ് ഇരിങ്ങാലക്കുടയിലെത്തുന്നത്.

വേൾഡ് ഫോട്ടോഗ്രാഫി ഡേയായ ആഗസ്റ്റ് 19 വെളളിയാഴ്ച്ച ഉച്ചക്ക് 2.30 ന് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഡിജിറ്റൽ കോൺഫറൻസ് ഹാളിൽ വെച്ചാണ് വ്ളോഗേഴ്‌സ് മീറ്റ് സംഘടിപ്പിക്ക്കുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട വ്ളോഗേഴ്സിനൊപ്പം ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രാദേശിക വ്ളോഗേഴ്‌സിനും പൊതുജനങ്ങൾക്കും മീറ്റിൽ പങ്കെടുക്കുവാനും വ്ളോഗേഴ്സുമായി സംവദിക്കുവാനും അവസരമുണ്ടായിരിക്കും.

പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അറിയുവാനും വ്ളോഗേഴ്‌സ് മീറ്റിൽ പങ്കെടുക്കാനും 9846097144 9847418864 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

Top