നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സ്വാതന്ത്ര്യദിന ചിത്രരചനാമത്സരത്തിന്‍റെ ഫല പ്രഖ്യാപനം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ചിത്രരചനാമത്സരം നടത്തി. ചിത്രകാരൻ രവീന്ദ്രൻ വലപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ഇ. പി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് ആർട്ടിസ്റ്റ് മോഹൻദാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.

ചിത്രരചനാ മത്സരത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിൽ പ്രശസ്ത ശിൽപ്പിയായ ജീവാനന്ദ് എടക്കുളം, ചിത്രകലാ അധ്യാപകനായ രഞ്ജിത് മാസ്റ്റർ, ചിത്രകാരിയായ ഋതിക, എം. സനൽകുമാർ, ഡോ. ഹരീന്ദ്രനാഥ്, കെ. ഹരി, എൻ. നാരായണൻകുട്ടി മാസ്റ്റർ, വി.എ. പങ്കജാക്ഷൻ, പ്രൊഫ. സുധീഷ് കുമാർ, പി. കെ. ജിനൻ എന്നിവർ സംസാരിച്ചു.

പ്രസന്നാ ശശി സ്വാഗതവും പി.കെ. ശിവദാസ് നന്ദിയും പറഞ്ഞു. യോഗാനന്തരം ആദിമ നാട്ടരങ്ങ് കേന്ദ്രത്തിലെ ശിവരാമൻ നെല്ലായി നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

കോളേജ് വിഭാഗത്തിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ആര്യ ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്ക്കൂളിലെ ആയുഷ്ക രണ്ടാം സ്ഥാനവും, അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി സ്മാരക സ്ക്കൂളിലെ അനന്തകൃഷ്ണൻ മൂന്നാം സ്ഥാനവും നേടി.

ഹൈസ്ക്കൂൾ വിഭാഗത്തിൽ ക്രൈസ്റ്റ് വിദ്യാനികേതനിലെ അന്നിറ്റ് സന്തോഷ് ഒന്നാം സ്ഥാനവും, നാഷണൽ ഹൈസ്ക്കൂളിലെ അഞ്ജന ലക്ഷ്മി രണ്ടാം സ്ഥാനവും, കാറളം ഹൈസ്ക്കൂളിലെ വർഷ പി.എസ് മൂന്നാം സ്ഥാനവും നേടി.

യു.പി. വിഭാഗത്തിൽ പുതിയകാവ് അൽ അക്സ പബ്ലിക് സ്ക്കൂളിലെ നിയ നർഗീസ് ഒന്നാം സ്ഥാനവും, കാറളം ഹൈസ്ക്കൂളിലെ മഹേശ്വർ ടി.എം രണ്ടാം സ്ഥാനവും, അവിട്ടത്തൂർ എൽ.ബി.സ്ക്കൂളിലെ ഏയ്ഞ്ചൽ ഡേവിസ് മൂന്നാം സ്ഥാനവും നേടി.

Leave a comment

Top