ശ്രീ കൂടൽമാണിക്യം ആനയൂട്ട് ചിങ്ങം ഒന്നിന്, 25 ഗജവീരന്മാർ അണിനിരക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ ആഗസ്റ്റ് 17 (1198 ചിങ്ങം 1) ബുധനാഴ്ച രാവിലെ ഒമ്പതിന് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ കേരളത്തിലെ തലയെടുപ്പുള്ള 25 ഗജവീരന്മാർ അണിനിരക്കുന്ന ആനയൂട്ട് സംഘടിപ്പിക്കുന്നു. ആനയൂട്ടിന് മുന്നോടിയായി മഹാഗണപതി ഹോമവും ഗജപൂജയും നടക്കും.

ഗണപതിഹോമത്തിനും ആനയൂട്ടിനും ഭക്തർക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് എന്ന് ദേവസ്വം അറിയിച്ചു. ആനയൂട്ടിൽ പങ്കെടുക്കുന്ന ആനകളെ സ്പോൺസർ ചെയ്യാനുള്ള അവസരവും ഭക്തർക്കുണ്ട്.

Leave a comment

Top