ഗണിത വിജയം അധ്യാപക പരിശീലനം

ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള – ബി.ആർ.സി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ 3,4 ക്ലാസ്സുകളിലെ അധ്യാപകർക്ക് ഗണിത വിജയം ക്ലാസ്സുകൾ ബി.ആർ.സി ഹാളിൽ നടന്നു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി അധ്യക്ഷത വഹിച്ചു.

ബി.ആർ.സി യിലെ സി.ആർ.സി.സി ജെന്നി ആന്റണി, ജയശ്രീ ബി.ആർ ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ നിഷ ലിന്റോ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ചടങ്ങിന് ബി.ആർ.സി യിലെ സി.ആർ.സി.സി ജയശ്രീ ബി.ആർ സ്വാഗതവും സി.ആർ.സി.സി അനൂപ് ടി.ആർ നന്ദിയും പറഞ്ഞു.

അദ്ധ്യാപകർ തയ്യാറാക്കിയ പതിപ്പ് ബി.പി.സി സിന്ധു വി.ബി പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ബി.ആർ.സി യുടെ കീഴിലുള്ള എല്ലാ എൽ.പി വിദ്യാലയങ്ങളിൽ നിന്നായി 45 അധ്യാപകർ പങ്കെടുത്തു.

Leave a comment

Top