കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിച്ചു

കാട്ടൂർ : ഏറെ വർണ്ണാഭമായ പരിപാടികളോടെ കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി. പ്രിൻസിപ്പൽ ഹരീഷ് മേനോൻ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം പ്രമാണിച്ച് ബലൂണുകൾ പറത്തിവിട്ടു. അതിനുശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

ചെയർമാൻ അബ്ദുള്ളക്കുട്ടി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സി.വി. മുസ്തഫ സഖാഫി കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന്‍റെ മഹത്വം ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രിൻസിപ്പൽ ഹരീഷ് മേനോൻ യോഗത്തിൽ കുട്ടികളോട് സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ അബ്ദുല്ലയുടെ നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയെ മനോഹരമാക്കി. ഗാന്ധിജിയും നെഹ്റുവും അംബേദ്കറും ഝാൻസി റാണിയും റാണി ലക്ഷ്മിഭായിയും മറ്റനേകം സ്വാതന്ത്ര്യസമരസേനാനികളും സ്വാതന്ത്ര്യത്തിന്‍റെ മാധുര്യം ഓർമിപ്പിച്ചുകൊണ്ട് വേദി അലങ്കരിച്ചു.

ദേശഭക്തിഗാനങ്ങളും ദേശസ്നേഹം ഉണർത്തുന്ന ചുവടുകളുമായി ഓരോരുത്തരും വേദിയെ ഏറ്റെടുത്തു.കുട്ടികൾ കൊണ്ടുവന്ന അവരുടെ തന്നെ ഭാവനയാൽ തീർത്ത വിവിധ വർണ്ണ വസ്തുക്കളാൽ സ്വാതന്ത്ര്യമരം അലങ്കരിച്ചു. ദണ്ഡിയാത്രയെ അനുസ്മരിപ്പിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ റാലി സംഘടിപ്പിച്ച് സ്വാതന്ത്ര്യദിനം അവസ്മരണീയമാക്കി.

Leave a comment

Top