കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ സ്വാതന്ത്ര്യദിന പരേഡ് നടന്നു

കാക്കാത്തുരുത്തി : കാക്കാത്തുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി വിദ്യാർഥികളുടെ പരേഡ് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത എം പതാക ഉയർത്തി. വിദ്യാർത്ഥിനിയായ സരയു അവതരിപ്പിച്ച നൃത്തവും ഉണ്ടായിരുന്നു.

ചടങ്ങിൽ പഞ്ചായത്ത് വാർഡ് മെമ്പർ ബിജോയ് കളരിക്കൽ, സ്കൂൾ പി.ടി.എ പ്രസിഡന്റ് സന്ദീപ് പി എസ്, അസിസ്റ്റന്റ് മാനേജർ രവി നാഥ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

Leave a comment

Top