75-ാം സ്വാതന്ത്ര്യ ദിനത്തിന് മാറ്റുകൂട്ടി ‘വർണ്ണക്കുട’ യിൽ ദേശഭക്തിഗാന മത്സരം

ഇരിങ്ങാലക്കുട : രാജ്യം 75-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരം ശ്രദ്ധേയമായി.

ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ചു കൊണ്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എയുമായ ഡോ. ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ-കായിക-കാർഷിക മേള ‘വർണ്ണക്കുട’ യുടെ ഭാഗമായാണ് ദേശഭക്തിഗാന മത്സരം ഇന്ന് അരങ്ങേറിയത്.

ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടന്ന ദേശഭക്തിഗാന മത്സരം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ജനറൽ കൺവീനറും മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ജെ. ചിറ്റിലപിള്ളി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സീമ പ്രേംരാജ് , കെ. എസ് തമ്പി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

മുകുന്ദപുരം തഹസിൽദാർ (ഭൂരേഖ) സിമീഷ് സാഹു സ്വാഗതവും, ദീപ ആൻ്റണി നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top