സംവരണം അടിച്ചമർത്തപ്പെട്ടവന് ഭരണഘടന നൽകിയ അവകാശം : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : സംവരണം അടിച്ചമർത്തപ്പെട്ടവന് ഭരണഘടന നൽകിയ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സബർമതി ഹാളിൽ ഒരുക്കിയ ഭരണഘടന സദസ് ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആണ് ഇന്നത്തെ ദിവസം., മാനവികത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ദേശീയ പോരാളികൾ. എല്ലാം മറന്ന് എടുത്ത് ചാടിയ മനുഷ്യർ ആണ് സ്വാതന്ത്ര്യം നേടിത്തന്നത്. വൈവിധ്യം ഊട്ടിയുറപ്പിക്കുന്ന സംസ്കാരമുള്ള പലമകളിലൂടെ കടന്നു പോകുന്ന രാജ്യമാണ് ഇന്ത്യ.

അഹിംസ എന്ന ഇന്ത്യയുടെ ആത്മാവിനെ ഗാന്ധി കണ്ടെത്തി. ഇന്നു ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്ന അസഹിഷ്ണുതയുടെ കാലത്ത് വളരെ പ്രതീകാത്മകമായ പരിപാടിയാണ് ഭരണഘടന സദസ്സ് സംഘടിപ്പിക്കുന്നത് വഴി ബ്ലോക് പഞ്ചായത്ത് നടത്തുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ അധ്യക്ഷയായി. ആധുനിക ഇന്ത്യയിൽ ഭരണഘടനയുടെ പ്രസക്തി എന്ന വിഷയത്തിൽ കെ. ജി. ഒ. എ സംസ്ഥാന കൗൺസിൽ അംഗവും, പ്രാസംഗികനുമായ രാജ ഹരിപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ ആയ സുനിത മനോജ്, കാർത്തിക ജയൻ, കിഷോർ ടി. പി., രമേഷ് കെ.എസ്., റീന ഫ്രാൻസിസ്, കവിത സുനിൽ, മിനി വരിക്കാശ്ശേരി, ബഷീർ വി. എ, ഷീന രാജൻ,വിപിൻ വിനോദൻ, അമിത മനോജ് എന്നിവർ ആശംസകൾ നേർന്നു.

ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ മോഹനൻ വലിയാട്ടിൽ സ്വാഗതവും സെക്രട്ടറി ജിനീഷ് കെ. സി.നന്ദിയും രേഖപ്പെടുത്തി. വിവിധ മേഖലകളിൽ വിജയം നേടിയ സ്കൂളുകളെയും വ്യക്തികളെയും ഭരണഘടന ഗ്രന്ഥം നൽകി ആദരിച്ചു.

Leave a comment

Top