അസമത്വങ്ങളും, വിവേചനങ്ങളും രാജ്യത്ത് കരുത്ത് ആർജ്ജിക്കാൻ അനുവദിക്കരുതെന്ന പ്രതിജ്ഞ നാം എടുക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : അസമത്വങ്ങളും, വിവേചനങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ രാജ്യത്ത് കരുത്ത് ആർജ്ജിക്കാൻ അനുവദിക്കരുതെന്ന പ്രതിജ്ഞയാണ് ഈ വേളയിൽ നാം ഏവരും എടുക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

രാജ്യത്തിന്‍റെ 75 -ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങിൽ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ എം.എച്ച് ഹരീഷ്, വാർഡ് കൗൺസിലർ അഡ്വ. ജിഷ ജോബി, മുകുന്ദപുരം താഹസിൽദാർ കെ ശാന്തകുമാരി, മുകുന്ദപുരം താഹസിൽദാർ (ഭൂരേഖ) സിമീഷ് സാഹു കെ,എം, സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ വിവിധ വകുപ്പിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു. പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകി.

Leave a comment

Top