ആഗോളീകരണത്തിന്‍റെ ആഘാതം ഏറ്റവും അധികം ബാധിച്ചത് സ്ത്രീകളെയും, കുട്ടികളെയും – ആനിരാജ

ഇരിങ്ങാലക്കുട : സ്ത്രീകളെയും,കുട്ടികളെയുമാണ് ആഗോളീകരണത്തിന്‍റെ ആഘാതം ഏറ്റവും അധികം ബാധിച്ചതെന്ന് എൻ.ഐ.എഫ്.ഡൗബ്ലു ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന വനിത സെമിനാര്‍ ഉദ്ഘാടനം ചെയൃയുകയായിരുന്നു അവര്‍.

പോഷകാഹാരകുറവും, വിളര്‍ച്ചയും, സ്ത്രീകള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നത് ആഗോളീകരണത്തിന്റെസൃഷ്ടിയാണ്. ഇത് തൊഴില്‍മേഖലയെയും, വിദ്യഭ്യാസത്തെയും ദോഷകരമായി ബാധിച്ചു. സ്ത്രീവിഭാഗത്തിന്‍റെ വിവിധമേഖലയിലെ പ്രശ്നങ്ങള്‍ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ് അവയെ അഭിസംബോധന ചെയ്യാന്‍ മഹിളാ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണം. പൊതു വിതരണ രംഗത്തും, വിദ്യഭ്യാസ ആരോഗ്യ മേഖലയിലും മികച്ചു നില്‍ക്കുന്ന കേരളത്തിലെ സാഹചര്യങ്ങളില്‍ അഖിലേന്ത്യാ തലത്തില്‍ നിലനില്‍ക്കുന്ന ദുഃസ്ഥിതി നമ്മള്‍ക്ക് വേണ്ടത്ര മനസ്സിലാകില്ലെന്നും അവര്‍പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തി . കെ.കെ. വത്സരാജ്, അഡ്വ. വി.എസ്. സുനിൽകുമാർ,അഡ്വ. ടി.ആർ. രമേഷ് കുമാർ, ഷീന പറയങ്ങാട്ടിൽ, കെ.ശ്രീകുമാർ, ടി.കെ.സുധീഷ്, കെ.എസ്. ജയ, എം മണി എന്നിവർ സംസാരിച്ചു

Leave a comment

Top