‘തിരംഗ ടെററിയം’ ശില്പശാല – സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ വ്യത്യസ്ത ആശയവുമായി സെന്റ് ജോസഫ് കോളേജ് ബോട്ടണി ഡിപ്പാർട്ട്മെന്റ്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ “തിരംഗ ടെററിയം” ശില്പശാല എന്ന വ്യത്യസ്ത ആശയവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ബോട്ടണി ഡിപ്പാർട്ട്മെന്റ്. ഒരു ചെറിയ ഗ്ലാസ് ബൗളിന് ഉള്ളിൽ ഒരു പൂന്തോട്ടത്തിന്‍റെ മാതൃക പണികഴിപ്പിക്കുന്നതിനെയാണ് ടെററിയം എന്ന് വിശേഷിപ്പിക്കുന്നത്.

ദേശീയ പതാകയുടെ നിറങ്ങളോട് യോജിക്കുന്ന തരത്തിൽ ടെററിയങ്ങൾ നിർമ്മിക്കുകയാണ് ഈ അവസരത്തിൽ ബോട്ടണി വിഭാഗത്തിലെ വിദ്യാർത്ഥികൾ. ഓഗസ്റ്റ് 15ന് കോളേജിൽ ടെററിയങ്ങളുടെ വിൽപ്പനയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇന്റീരിയർ ഡിസൈനിംഗിന്റെ ഭാഗമായി ടെററിയങ്ങൾ വാങ്ങുന്ന പ്രവണത ഇപ്പോൾ കൂടിവരുന്നുണ്ട്.

ഏറെ ഏകാഗ്രതയും കഴിവും വേണ്ട ഒന്നാണ് ടെറിയാറിയം നിർമ്മാണം. പഠനത്തോടൊപ്പവും, ശേഷവും മികച്ച ഒരു വരുമാന മാർഗമായി മാറ്റാവുന്നതാണ് ഈ മേഖല. വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് ടെററിയം നിർമ്മാണം. ആസാദി കി അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് ഇത്തരം പ്രോജക്ട് കോളേജിൽ നടപ്പിലാക്കുന്നത്.

Leave a comment

Top