ഹർ ഘർ തിരംഗയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഹർ ഘർ തിരംഗയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോളി ആൻഡ്രൂസ്, എ.എൻ.ഓ എൽ.ടി ഡോ. ഫ്രാങ്കോ ടി ഫ്രാൻസിസ് നു ദേശിയ പതാക നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

50 – ഓളം എൻ.സി.സി കേഡറ്റ്സ് പരിപാടിയിൽ പങ്ക് ചേർന്നു. വൈസ് പ്രിൻസിപ്പാൾമാരുടെയും മറ്റ് അധ്യാപകരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. 100 പതാക എൻ.സി.സി കേഡറ്റ്സ് കോളേജിലെ അധ്യാപകർക്കും സ്റ്റാഫുകൾക്കും നൽകി.

Leave a comment

Top