വിമല സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ കാട്ടൂർ ബസ്റ്റാൻഡ് പരിസരത്ത് മാരത്തോൺ റൈസ് സംഘടിപ്പിച്ചു

താണിശ്ശേരി : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ കാട്ടൂർ ബസ്റ്റാൻഡ് പരിസരത്ത് മാരത്തോൺ റൈസ് സംഘടിപ്പിച്ചു.

കാട്ടൂർ പോലീസ് എസ്.എച്ച്.ഓ മഹേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ, വാർഡ് മെമ്പർ രമ എന്നവർ ആശംസകൾ നേർന്നു സംസാരിച്ചു.

സ്കൂൾ പി.ടി.എ ഭാരവാഹികളും അധ്യാപകരും പിന്തുണച്ച ഈ പരിപാടി വിദ്യാർത്ഥികളുടെ രംഗ അവതരണത്തിലൂടെ ശ്രദ്ധേയമായി

Leave a comment

Top