പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്‌ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന റവന്യൂ വകുപ്പ് നടപ്പാക്കി വരുന്ന ജനക്ഷേമ പദ്ധതികളുടെയും ആധുനികവൽക്കരണത്തിന്‍റെയും ഭാഗമായി ഭാഗമായി പണി പൂർത്തിയാക്കിയ കരുവന്നൂർ ബംഗ്‌ളാവ്‌ പരിസരത്തെ പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്‌ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു, തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ, റവന്യൂ ഡിവിഷണൽ ഓഫീസർ എം.എച്ച് ഹരീഷ്, മുകുന്ദപുരം താലൂക്ക് തഹസിൽദാർ ശാന്തകുമാരി കെ, തഹസിൽദാർ സിമീഷ് സാഹു കെ.എം. തദ്ദേശ സ്വയംഭരണ സ്ഥാപനകളിലെ ജനപ്രധിനിധികൾ. ഉദ്യാഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Top