കേരള ലോയേഴ്‌സ് ക്ലർക്ക് അസോസിയേഷൻ ആറാമത് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഓഗസ്റ്റ് 12,13 തീയതികളിൽ നടക്കുന്ന കേരള ലോയേഴ്‌സ് ക്ലർക്ക് അസോസിയേഷൻ ആറാമത് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. നഗരസഭ ടൗൺ ഹാളിൽ രാവിലെ കേരള ലോയേഴ്സ് ക്ലർക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജശേഖരൻ നായർ പതാക ഉയർത്തി.

വെള്ളിയാഴ്ച ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം, ട്രേഡ് യൂണിയൻ സമ്മേളനം എന്നിവയും, 13-ാം തീയതി സെമിനാർ, ശക്തിപ്രകടനം, പൊതുസമ്മേളനം എന്നിവയും തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

സാംസ്കാരിക സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും. പൊതുസമ്മേളനം ഉദ്ഘാടനം വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. ദേവസ്വം പിന്നോക്ക ക്ഷേമ പാർലമെന്ററി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പൊതുസമ്മേളനത്തിൽ മുഖ്യാതിഥി ആയിരിക്കും.

കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സെമിനാർ ഉദ്ഘാടനം ചെയ്യും. ന്യാധിപന്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, അഭിഭാഷകർ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a comment

Top