വർണ്ണക്കുട – നീന്തൽ മത്സരം ആഗസ്റ്റ് 27ന് ക്രൈസ്റ്റ് അക്വാട്ടിക് സെന്ററിൽ, 20ന് മുമ്പായി പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്

ഇരിങ്ങാലക്കുട : വർണ്ണക്കുട – കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ ആഗസ്റ്റ് 27ന് ക്രൈസ്റ്റ് അക്വാട്ടിക് സെന്ററിൽ വെച്ച് നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. മത്സരാർത്ഥികൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടവരായിരിക്കണം.

15 വയസ്സിൽ താഴെയുള്ള ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും, 15 വയസ്സിന് മുകളിലുള്ള ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും, നിബന്ധനകൾക്കനുസൃതമായി പൊതുജനങ്ങൾക്കും തത്സമയ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

ആഗസ്റ്റ് 20ന് മുമ്പായി സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനേയോ 828111290570 7559979005 രജിസ്റ്റർ ചെയ്യേണ്ടതാണ്.

മത്സര ഇനങ്ങൾ താഴെപ്പറയുന്നവയാണ്.

സമയക്രമം : രാവിലെ 9:30 മുതൽ

15 വയസ്സിൽ താഴെ

ആൺകുട്ടികൾ
50ms FS(ഫ്രീ സ്റ്റൈൽ)
50ms ബാക്ക് സ്ട്രോക്
50ms ബ്രെസ്റ്സ്ട്രോക്
50ms ബട്ടർഫ്‌ളൈ സ്ട്രോക്

പെൺകുട്ടികൾ
50ms FS(ഫ്രീ സ്റ്റൈൽ)
50ms ബാക്ക് സ്ട്രോക്
50ms ബ്രെസ്റ്സ്ട്രോക്
50ms ബട്ടർഫ്‌ളൈ സ്ട്രോക്

15 വയസ്സിനു മുകളിൽ

ആൺകുട്ടികൾ
50ms FS(ഫ്രീ സ്റ്റൈൽ)
50ms ബാക്ക് സ്ട്രോക്
50ms ബ്രെസ്റ്സ്ട്രോക്
50ms ബട്ടർഫ്‌ളൈ സ്ട്രോക്

പെൺകുട്ടികൾ
50ms FS(ഫ്രീ സ്റ്റൈൽ)
50ms ബാക്ക് സ്ട്രോക്
50ms ബ്രെസ്റ്സ്ട്രോക്
50ms ബട്ടർഫ്‌ളൈ സ്ട്രോക്

പങ്കെടുക്കുന്ന കുട്ടികളുടെ പേര് ഫോൺ നമ്പർ കാറ്റഗറി എന്നിവ സഹിതം അധികൃതർ താഴെ പറയുന്ന e-mail id യിലേക്ക് അയച്ചു തരേണ്ടതാണ് varnnakuda.ijk@gmail.com

Leave a comment

Top