ബി.ആർ.സി യുടെ നേതൃത്വത്തിൽ ‘ഉല്ലാസഗണിതം’ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിലെ 1, 2 ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്‍റെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനും ലളിതമായ കളികളിലൂടെ ആസ്വദിച്ച് ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വേണ്ടി അധ്യാപകർക്കുള്ള പരിശീലന പരിപാടിയായ “ഉല്ലാസഗണിതം ” സമഗ്രശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചു.

ബി.ആർ.സി ഹാളിൽ നടന്ന പരിശീലന പരിപാടി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിററിലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ബി.ആർ.സി. ബി.പി.സി സിന്ധു വി.ബി സ്വാഗതം ആശംസിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി വി.ജെ അധ്യക്ഷത വഹിച്ചു.

രാജി പി.ആർ, സിബി ജോർജ്, ആൻസി വർഗീസ് എന്നിവരാണ് ഉല്ലാസഗണിതം പരിശീലന ക്ലാസുകൾ നയിച്ചത്.

സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് എട്ടുപേരും, 32 വിദ്യാലയങ്ങളിൽ നിന്ന് 43 അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു

Leave a comment

Top