ഡോ. ബിജുവിൻ്റെ അന്യഭാഷ ചിത്രമായ ‘സൗണ്ട് ഓഫ് സൈലൻസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : പത്തോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഡോ. ബിജുവിൻ്റെ അന്യഭാഷ ചിത്രമായ ‘ സൗണ്ട് ഓഫ് സൈലൻസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 12 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

അനാഥത്വം കൊണ്ട് ബുദ്ധആശ്രമത്തിൽ എത്തിപ്പെടുന്ന ഊമയായ ബാലൻ്റെ ജീവിത പ്രതിസന്ധികളാണ് ഹിന്ദി, ടിബറ്റൻ, പഹാരി ഭാഷകളിലായി ചിത്രീകരിച്ച ചിത്രം പറയുന്നത്.

89 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.

Leave a comment

Top