സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം – “നവോത്ഥാന പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും” എൽ.ഡി.എഫ് സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ടൗൺഹാളിൽ വച്ച് “നവോത്ഥാന പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും”
എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മലയാളം സർവകലശാല എഴുത്തച്ഛൻ പാഠശാല തിരൂർ ഡയറക്ടർ അനിൽ ചേലമ്പ്ര ഉദ്ഘാടനം ചെയ്തു.

യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം സതീശൻ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവീസ് മാസ്റ്റർ, മുൻ എം.എൽ.എ കെയു അരുണൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി അദ്ധ്യക്ഷ വഹിച്ചു.

എൽ.ഡി.എഫ് നേതാക്കളായ ഡേവീസ് കോക്കാട്ട് (എൽജെഡി), ബിജു ആന്റണി (കേരള കോൺഗ്രസ് മാണി), ഗിരീഷ് മണപ്പെട്ടി (എൻ.സി.പി) എന്നിവർ സംസാരിച്ചു.

എൽഡിഎഫ് മണ്ഡലം കൺവീനർ ഉല്ലാസ് കളക്കാട്ട് സ്വാഗതവും,സിപിഐ(എം) ഏരിയ സെക്രട്ടറി വി.എ മനോജ്കുമാർ നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top