കാക്കതുരുത്തി എസ്.എൻ.ജി.എസ് യു.പി സ്കൂളിൽ ഗാന്ധി മരം നടലും ആർട്ട് ഗാലറി ഉദ്ഘാടനവും നടന്നു

കാക്കതുരുത്തി : കാക്കതുരുത്തി എസ്.എൻ.ജി.എസ്.യു.പി സ്കൂളിൽ ഗാന്ധി മരം നടലും ആർട്ട് ഗാലറി ഉദ്ഘാടനവും നടന്നു. പടിയൂർ പഞ്ചായത്ത് 13-ാം വാർഡ് അംഗം ബിജോയ് കളരിക്കൽ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.

പി.ടി.എ വൈസ് പ്രസിഡന്റ് ജ്യോതി ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ രവിനാഥ് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പി.ടി.എ അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

സ്കൂൾ പ്രധാന അധ്യാപിക എം സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന ടീച്ചർ നന്ദിയും പറഞ്ഞു.

Leave a comment

Top