ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ പട്ടയ വിതരണം ആഗസ്റ് 12 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനിലെ പട്ടയ വിതരണവും, പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും, ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും ആഗസ്റ് 12-ാം തീയതി ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ, കെ രാജൻ ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും എന്ന് പത്രസമ്മേളനത്തിൽ ഇരിങ്ങാലക്കുട ആർ.ഡി.ഓ എം.എച്ച് ഹരീഷ് അറിയിച്ചു.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന കർമ്മപരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍റെ കീഴിലുള്ള മുകുന്ദപുരം,ചാലക്കുടി, കൊടുങ്ങല്ലൂർ, സ്പെഷ്യൽ താഹസിൽദാർ (എൽ. ആർ) ഇരിങ്ങാലക്കുട എന്നീ ഓഫീസുകളുടെ കീഴിൽ വരുന്ന 1200 ഓളം വിവിധയിനം പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്.

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ നിലവിൽ വന്നതിനുശേഷം ഉള്ള ആദ്യ പട്ടയ വിതരണം ആണ് ഇപ്പോൾ നടക്കുന്നത്.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ റവന്യൂ ഡിവിഷണൽ ഓഫീസർ എം.എച്ച് ഹരീഷ്, മുകുന്ദപുരം താലൂക്ക് തഹസിൽദാർ ശാന്തകുമാരി കെ, തഹസിൽദാർ സിമീഷ് സാഹു കെ.എം, ആർ.ഡി.ഓ ഓഫീസ് സീനിയർ സൂപ്രണ്ട് വിനോദ് എസ് എന്നിവർ സംബന്ധിച്ചു.

Leave a comment

Top