ഇരിങ്ങാലക്കുട വൈസ് മെൻസ് ഇന്റർനാഷണൽ ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വൈസ് മെൻസ് ഇന്റർനാഷണൽ ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ക്ലബ്ബ്‌ ഹാളിൽ ചേർന്ന യോഗം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ വിൻസെന്റ് പി ഡി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ക്ലബ് റീജിയണൽ ഡയറക്ടർ അനിൽ മുഖ്യാതിഥിയായിരുന്നു.

വൈസ് മാന്മാരായ വിക്ടറി തൊഴുത്തുമ്പറമ്പിൽ, ഡേവിസ് ചക്കാലക്കൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ യോഗത്തിൽ 80 വയസ്സ് പിന്നിട്ടവരെ ആദരിച്ചു. എസ്. എസ്. എൽ. സി. പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ വിജയിച്ച ക്ലബ്ബിലെ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. യോഗത്തിൽ സെക്രട്ടറി റാഫി ആൻഡ്റൂസ് സ്വാഗതവും ജോസ് മോയലൻ നന്ദിയും പ്രകാശിപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ – അജിത്കുമാർ വി.പി, സെക്രട്ടറി റാഫി ആൻഡ്റൂസ്, ട്രഷറർ ഡേവിസ് ചക്കാലക്കൽ എന്നിവരെ തെരെഞ്ഞെടുത്തു.

തുടർന്ന് ഇക്കൊല്ലം നടത്താൻ ഉദ്ദേശിക്കുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളെക്കുറിച്ചു പുതിയ പ്രസിഡന്റ്‌ അജിത്കുമാർ വിശദീകരിച്ചു.

Leave a comment

Top