സമീകൃതം- 2022 പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്‍റെയും നേച്ചർ ക്ലബ്ബിന്‍റെയും ആഭിമുഖ്യത്തിൽ സമീകൃതം- 2022 പദ്ധതി ആരംഭിച്ചു. ആദ്യ പരിപാടിയായ ദശപുഷ്പ പ്രദർശനവും കർക്കടക മാസാചരണവും നടന്നു. മൂവാറ്റുപുഴ സംവർദ്ധ ആയുർവേദ ആശുപത്രിയിലെ ഡോ. ആര്യ കെ. ദാസ് പ്രദർശനം ഉദ്ഘാടനം നിർവഹിച്ചു.

കർക്കിടക മാസാചാരണത്തിൽ ദശപുഷ്പങ്ങളുടെ പ്രാധാന്യത്തേക്കുറിച്ച് ക്ലാസ്സ്‌ നയിച്ചു. പി.ടി.എ പ്രസിഡന്റിന്‍റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അധ്യാപികമാരായ വൃന്ദ കെ. വി, ജിഷ മാത്യു എന്നിവർ സംസാരിച്ചു. ഉച്ചഭക്ഷണത്തിൽ പത്തിലത്തോരൻ തയാറാക്കി കുട്ടികൾക്ക് വിതരണം നടത്തി.

പ്രധാന അധ്യാപിക ബീന ബേബി സ്വാഗതവും ക്ലബ്‌ കൺവീനർ വിദ്യ കെ.വി നന്ദിയും പറഞ്ഞു.

Leave a comment

Top