വാതിൽ പടി സേവന പദ്ധതി നഗരസഭ തല ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : വാതിൽ പടി സേവന പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം നൂറു വയസ്സായ കാരുകുളങ്ങര കൊറ്റായിൽ വീട്ടിൽ കുഞ്ഞുകുട്ടിയമ്മക്ക് ആധാർ കാർഡ് ലഭ്യമാക്കി കൊണ്ട് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു.

സുജി അക്ഷയ കനാൽ പാലം, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്, സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, സുജാ സഞ്ജീവ് കുമാർ, സതി, വാർഡ് 31 ലെ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ആർ.ആർ.ടി വളണ്ടിയർ സുധീഷ് കൈമഴത്ത്കാ എന്നിവരും കാരുകുളങ്ങര നിവാസികളും സന്നിദ്ധരായിരുന്നു. ചടങ്ങിന് നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് നന്ദി പറഞ്ഞു.

Leave a comment

Top