ആഗോളീകരണ കാലത്തെ സ്ത്രീ പക്ഷ നിലപാടുകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ

ഇരിങ്ങാലക്കുട : സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള തൃശ്ശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 24,25,26 തീയതികളിൽ തൃപ്രയാറിൽ വച്ച് നടക്കും എന്നും സമ്മേളനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 ഞായറാഴ്ച സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെയും കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ” ആഗോളീകരണ കാലത്തെ സ്ത്രീ പക്ഷ നിലപാടുകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കും.

കേരള മഹിളാ സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി ഷീല വിജയകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ എഫ് ഐ ഡബ്ലിയു ദേശീയ ജനറൽ സെക്രട്ടറിയും സിപിഐ എക്സിക്യൂട്ടീവ് അംഗവുമായ ആനിരാജ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു, എഴുത്തുകാരി ശാരദക്കുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുക്കും എന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി ജോയിൻ സെക്രട്ടറി ഷീല വിജയകുമാർ, ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ചെയർമാൻ എം സ്വർണ്ണലത, കൺവീനർ പി മണി, ട്രഷറർ അനിത രാധാകൃഷ്ണൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a comment

Top