തപാൽ സ്വകാര്യവൽക്കരണത്തിനെതിരെ എൻ.എഫ്.പി.ഇ ഇരിങ്ങാലക്കുട ഡിവിഷന്‍റെ നേതൃത്വത്തിൽ അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എൻ.എഫ്.പി.ഇ ഇരിങ്ങാലക്കുട ഡിവിഷന്‍റെ നേതൃത്വത്തിൽ തപാൽ സ്വകാര്യവൽക്കരണത്തിനെതിരെ അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിച്ചു. തപാൽ മേഖലയിലെ സ്വകാര്യവൽക്കരണ പരിപാടികൾ ഉപേക്ഷിക്കുക, ഡാക്ക മിത്ര, കോമൺ സർവീസ് സെന്റർ പദ്ധതികൾ പിൻവലിക്കുക, റദ്ദ് ചെയ്ത സെക്ഷനുകൾ പുനസ്ഥാപിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിച്ചിട്ടുള്ളത്.

സി ഡി സിജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷണൽ സെക്രട്ടറിമാരായ വൈശാഖ് വിൽസൺ, പി ഡി ഷാജു, ടി എസ് ശ്രീജ, വിവിധ സംഘടനകളുടെ ഭാരവാഹികളായ ജോയ്, കൃഷ്ണൻകുട്ടി, റാബി ശങ്കർ, അനീഷ്, പി ഡി ഷാജു, ബി എ മനോഹരൻ, ശബരിഷ് സി സി, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

Leave a comment

Top