എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കരുവന്നൂർ ബാങ്കിലും പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തുന്നു

കരുവന്നൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബാങ്കിന്‍റെ ഹെഡ് ഓഫീസിലും കേസിൽ ബന്ധമുള്ള പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഏകദേശം 75 ഓളം പേരുള്ള എൻഫോഴ്സ്മെന്റ് സംഘമാണ് വിവിധ സ്ഥലങ്ങളിൽ റെഡിയായി എത്തിയിട്ടുള്ളത്. മാധ്യമ പ്രവർത്തകരെ പരിസര പ്രദേശങ്ങളിൽ നിന്ന് അകറ്റി നിർത്തിയാണ് റൈഡ് നടക്കുന്നത്.

അഞ്ചു പ്രതികളുടെ വീടുകളിലും ഹെഡ് ഓഫീസിലും ആയാണ് റെയ്ഡ് തുടരുന്നത് . ബിജു കരീം, സെക്രട്ടറി സുനിൽ കുമാർ , ജിൽസ്, ബിജോയ്, കിരൺ റെജി അനിൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്

Leave a comment

Top