വർണ്ണക്കുട – ദേശഭക്തിഗാനമത്സരം ആഗസ്റ്റ് 15ന് നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നു, 13ന് മുമ്പായി പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്

ഇരിങ്ങാലക്കുട : വർണ്ണക്കുട – കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന ദേശഭക്തിഗാനമത്സരം ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന എൽ. പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കും കുടുംബശ്രീയിൽ അംഗങ്ങളായ മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ആഗസ്റ്റ് 13ന് മുമ്പായി സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനേയോ 8281260570 7559979005 നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒരു വിദ്യാലയത്തിൽ നിന്നും ഒരു ഗ്രൂപ്പ് (5 പേർ)
സമയക്രമം : ആഗസ്റ്റ് 15, ഉച്ച തിരിഞ്ഞ് 2 മണി മുതൽ
വേദി : ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാൾ

പങ്കെടുക്കുന്ന കുട്ടികളുടെ പേര് ഫോൺ നമ്പർ കാറ്റഗറി എന്നിവ സഹിതം അധികൃതർ താഴെ പറയുന്ന e-mail id യിലേക്ക് അയച്ചു തരേണ്ടതാണ് e-mail Id – varnnakuda.ijk@gmail.com

Leave a comment

Top