വർണ്ണക്കുട – ചിത്രരചനാ മത്സരം ആഗസ്റ്റ് 13ന് സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ, 12നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്

ഇരിങ്ങാലക്കുട : വർണ്ണക്കുട – കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ ആഗസ്റ്റ് 13ന് വിപുലമായ ചിത്രരചനാ മത്സരം നടത്തുന്നു. മത്സരാർത്ഥികൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽപ്പെട്ടവരായിരിക്കണം.

എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, കോളേജ്, വിഭാഗ കല്പനയില്ലാതെ പൊതു ജനങ്ങൾക്കും തത്സമയ ആവിഷ്ക്കാരമായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. വിഷയം വേദിയിൽ വെച്ച് നൽകുന്നതാണ്. ജലച്ചായമാണ് മീഡിയം. എൽ.പി വിദ്യാർത്ഥികൾക്ക് മീഡിയം ഏതുമാകാം. ആഗസ്റ്റ് 12 ന് മുമ്പായി സ്വാഗതസംഘം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനേയോ 8281290570, 7559979005 വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.

സമയക്രമം : രാവിലെ 10 മുതൽ 12 വരെ എൽ പി, യു പി വിദ്യാർത്ഥികൾക്കും ഉച്ച തിരിഞ്ഞ് 2 മുതൽ 4 വരെ മറ്റു വിഭാഗക്കാർക്കും. വേദി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയം.

പങ്കെടുക്കുന്ന കുട്ടികളുടെ പേര് ഫോൺ നമ്പർ കാറ്റഗറി എന്നിവ സഹിതം അധികൃതർ താഴെ പറയുന്ന e-mail id യിലേക്ക് അയച്ചു തരേണ്ടതാണ് varnnakuda.ijk@gmail.com

Leave a comment

Top