വർണ്ണക്കുട – ചെസ്സ് ടൂർണമെൻറ് ആഗസ്റ്റ് 13ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : വർണ്ണക്കുട കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ ചെസ്സ് ടൂർണമെൻറ് ആഗസ്റ്റ് 13ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

സബ് ജൂനിയർ (LKG മുതൽ നാലാം ക്ലാസ് വരെ), ജൂനിയർ (അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ), സീനിയർ ( ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ), ഓപ്പൺ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.

എല്ലാ വിഭാഗങ്ങളിലും വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടവർ സ്വാഗതസംഘം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. രജിസ്റ്റർ ചെയ്യേണ്ടവർ ആഗസ്റ്റ് മാസം 11നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്- 9387726873 7559979005

പങ്കെടുക്കുന്ന കുട്ടികളുടെ പേര് ഫോൺ നമ്പർ കാറ്റഗറി എന്നിവ സഹിതം അധികൃതർ താഴെ പറയുന്ന e-mail id യിലേക്ക് അയച്ചു തരേണ്ടതാണ് varnnakuda.ijk@gmail.com

Leave a comment

Top