ആയുർവേദ ആശുപത്രി പ്രവർത്തിക്കാൻ 5 സെന്റ് ഭൂമി ദാനം ചെയ്ത മുൻ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി പി.എം ഗോപി അന്തരിച്ചു

പടിയൂർ : പടിയൂർ പടിഞ്ഞാറേക്കര വീട്ടിൽ പി എം. ഗോപി അന്തരിച്ചു. ആയുർവേദ ആശുപത്രി പ്രവർത്തിക്കാൻ 5 സെന്റ് ഭൂമി പടിയൂർ ഗ്രാമ പഞ്ചയത്തിന് ദാനം ചെയ്ത പൊതുജനതയെ സ്നേഹിച്ച സുമനസ്സുകൂടിയായിരുന്നു അദ്ദേഹം.

സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ രണദേവ്, നീഷ മണി, ബീന. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Leave a comment

Top